Today: 13 Jun 2025 GMT   Tell Your Friend
Advertisements
ആഴക്കടല്‍ കൈയേറ്റത്തിനെതിരേ ഐക്യരാഷ്ട്രസഭ
Photo #1 - Europe - Otta Nottathil - un_against_deep_sea_colonisation
നീസ്: ഐക്യരാഷ്ട്ര സഭയുടെ മൂന്നാം സമുദ്ര സമ്മേളനത്തിന് ഫ്രാന്‍സിലെ നീസില്‍ തിങ്കളാഴ്ച തുടക്കമായി. ആഴക്കടലുകള്‍ മനുഷ്യന്‍റെ കൈയേറ്റ ഭൂമിയാകരുതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു. ജൈവവൈവിധ്യം, കാലാവസ്ഥ, പരിസ്ഥിതി, ആരോഗ്യം എന്നിവയ്ക്കായി വര്‍ഷങ്ങളായി നാം നടത്തുന്ന പോരാട്ടങ്ങളുടെ കാതല്‍ സമുദ്രത്തിനായുള്ള പോരാട്ടമാണെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍ മുന്നറിയിപ്പു നല്‍കി.

അപൂര്‍വ ധാതുക്കള്‍ക്കായി കടലിന്‍റെ അടിത്തട്ടില്‍ ഖനനം നടത്തുന്നതിനെയും പ്ളാസ്ററിക് മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ഉടമ്പടിയെപ്പറ്റിയും രാജ്യങ്ങള്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുമ്പോഴാണ് നീസില്‍ അഞ്ചു ദിവസത്തെ ഉച്ചകോടി നടക്കുന്നതെന്നത് ശ്രദ്ധേയമാണ്.

ഹൈ സീസ് ഉടമ്പടി അംഗീകരിക്കുക എന്നതാണ് ഇത്തവണത്തെ പ്രധാന അജന്‍ഡ. ഒരു രാജ്യത്തിന്‍റെയും അധികാര പരിധിയില്‍ ഇല്ലാത്ത വിശാലമായ സമുദ്രത്തിലെ ജൈവ വൈവിധ്യ സംരക്ഷണത്തിനായുള്ള ഉടമ്പടിയാണിത്. അറുപതു രാജ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ ഉടമ്പടി പ്രാബല്യത്തില്‍ വരുകയുള്ളു.

ദക്ഷിണ കൊറിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പടെ 32 അംഗങ്ങള്‍ ഇത് അംഗീകരിച്ചു. തിങ്കളാഴ്ച വരെയുള്ള കണക്കാണിത്. എന്നാല്‍ വലിയ സമുദ്ര മേഖലയുള്ള മിക്ക രാഷ്ട്രങ്ങളും ജി~ 20യിലെ മറ്റു രാജ്യങ്ങളും ഇതു വരെ അംഗീകരിച്ചിട്ടില്ല. 2023 ല്‍ ജോ ബൈഡന്‍ പ്രസിഡന്‍റായിരിക്കെ യുഎസ് ഈ ഉടമ്പടിയില്‍ ഒപ്പിട്ടിട്ടുണ്ടെങ്കിലും അംഗീകരിച്ചിട്ടില്ല. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രതിനിധി സംഘത്തെ അയച്ചിട്ടുമില്ല. ഗ്രീന്‍ലന്‍ഡിലും അന്‍റാര്‍ട്ടിക്കയിലും സമുദ്രാന്തര്‍ഖനനം നടത്താനുള്ള പദ്ധതിയിലാണ് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.

മൊത്തം സമുദ്രത്തിന്‍റെം 2.7 ശതമാനം മാത്രമേ വിനാശകരമായ ഖനന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഫലപ്രദമായി സംരക്ഷിക്കപ്പെട്ടിട്ടുള്ളു എന്നാണ് സന്നദ്ധ സംഘടനയായ സമുദ്ര സംരക്ഷണ സ്ഥാപനത്തിന്‍റെ കണക്ക്. 2030 ആകുമ്പോഴേയ്ക്കും 30 ശതമാനം സംരക്ഷിക്കുമെന്ന പ്രതിജ്ഞ നടത്തിയിരുന്നെങ്കിലും ഈ ലക്ഷ്യത്തിന് അടുത്തെങ്ങും എത്തിയിട്ടില്ല. ലക്ഷ്യം സാക്ഷാത്കരിക്കണമെങ്കില്‍ ഹൈ സീസ് ഉടമ്പടി നടപ്പാക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
- dated 13 Jun 2025


Comments:
Keywords: Europe - Otta Nottathil - un_against_deep_sea_colonisation Europe - Otta Nottathil - un_against_deep_sea_colonisation,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
thoppil_bhasi_smaraka_award_2025_raju_kunnakkattu
അയര്‍ലണ്ട് മലയാളി രാജു കുന്നക്കാട്ടിന് തോപ്പില്‍ ഭാസി സ്മാരക അവാര്‍ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
fire_of_the_holy_spirit_english_retreat_dublin_july_7_9_2025
ഫയര്‍ ഓഫ് ദി ഹോളി സ്പിരിറ്റ്' ഇംഗ്ളീഷ് റെസിഡന്‍ഷ്യല്‍ ധ്യാനം Recent or Hot News
തുടര്‍ന്നു വായിക്കുക
ഫിന്‍ലാന്‍ഡ് ഗുജറാത്തില്‍ പുതിയ ഓണററി കോണ്‍സുലേറ്റ് തുറന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
Massacre_upper_secondary_school_in_Austria_June_10_2025
ഓസ്ട്രിയയിലെ സ്കൂളില്‍ കൂട്ടക്കൊല ; 10 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു ; അക്രമി സ്കൂളിലെ മുന്‍വിദ്യാര്‍ത്ഥി Recent or Hot News
തുടര്‍ന്നു വായിക്കുക
school_stabbing_Student_kills_educational_assistant_june_10_2025
ഫ്രാന്‍സിലെ സ്കൂളില്‍ വിദ്യാര്‍ത്ഥി വിദ്യാഭ്യാസ സഹായിയെ കൊലപ്പെടുത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
ai_jobloss_2025
എഐ കാരണം ഈ വര്‍ഷം ജോലി നഷ്ടമായത് അറുപതിനായിരം പേര്‍ക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us